അറസ്റ്റിലായ ഫിലിപ്പ് തോമസ്

ഗ്യാസ് സിലിണ്ടർ നന്നാക്കാനെത്തി വീട്ടമ്മയെ കടന്നു പിടിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

തിരുവല്ല : പാചക വാതക സിലിണ്ടറിന്റെ തകരാർ പരിഹരിക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസാണ് (57)  അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം.

പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് അയൽവാസിയായ യുവതി പ്ലംബിങ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി. സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

യുവതി ബഹളം വെച്ചതിനെ തുടർന്ന് വീട്ടിൽ ഹാളിലുണ്ടായിരുന്ന  ഭർത്താവ് ഓടിയെത്തിതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഡി.വൈ.എസ്.പി എസ് ആസാദിന്റെ നിർദ്ദേശ പ്രകാരം സി.ഐ. ബി.കെ സുനിൽ കൃഷ്ണൻ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - The man who came to repair the gas cylinder and grabbed the housewife was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.