ബാലസംഘം ക്യാമ്പിൽ ഭക്ഷ്യവിഷബാധ

കോന്നി: ബാലസംഘം വേനൽതുമ്പി ഏരിയതല ക്യാമ്പിൽ പങ്കെടുത്ത 24 കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വള്ളിക്കോട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അദ്വൈത് (14), രാജലക്ഷ്മി (28), അഭിഷേക് (17), അനശ്വര (11), നയന(17), ജസ്റ്റിൻ(15) അർച്ചന(12), നന്ദന (18), നിഖിൽ (17), വിശാഖ്(15), ആദിത്യ(15), അഭിഷേക് (15), ശ്രീലക്ഷ്മി(16), അനന്ദു(17), സുധി (17), ആശ്രയ(15), അമൽ (17), ജിബിൻ(19), മീന(9), അഭിനവ് (13), അദ്വൈത്(8), ഹരിത (16), സുധി (16), ഐശ്വര്യ (19) എന്നിവരെ പ്രാഥമിക ചികിത്സകൾക്കുശേഷം വിട്ടയച്ചു. ഈമാസം 13ആം തീയതിയാണ് വള്ളിക്കോട് വാഴമുട്ടം നാഷനൽ യു.പി സ്കൂളിൽ ബാലസംഘം വേനൽതുമ്പി ഏരിയ പരിശീലന ക്യാമ്പ് ആരംഭിച്ചത്. 16ആം തീയതി വൈകീട്ട് പുറത്തുനിന്ന്​ കൊണ്ടുവന്ന ഫ്രൈഡ് റൈസും ചിക്കൻ കറിയും കുട്ടികൾക്ക്​ നൽകി. ഇത്​ ഏതോ പരിപാടിയിൽ മിച്ചംവന്ന ഭക്ഷണമായിരുന്നുവെന്നാണ്​ കരുതുന്നത്​. തിങ്കളാഴ്ച രാവിലെ മുതൽ കുട്ടികൾക്ക്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.