ഭക്ഷ്യവിഷബാധ: അന്വേഷണം നടത്തണം

പത്തനംതിട്ട: വാഴമുട്ടം നാഷനൽ യു.പി സ്കൂളിൽ വേനൽതുമ്പി കുട്ടികളുടെ പരിശീലന ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ ആവശ്യപ്പെട്ടു. ഏതോ പരിപാടിയിൽ അധികംവന്ന ആഹാരം കുട്ടികൾക്ക് കൊടുത്തതിൽനിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ഇതിന്​ കാരണക്കാരായവരുടെ പേരിൽ നടപടി എടുക്കണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇത്‌ മറച്ചുവെക്കാൻ ശ്രമം നടത്തുന്നതായും പ്രസന്നകുമാർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.