പൈപ്പ് മുറിഞ്ഞുമാറി; കുടിവെള്ളം മുടങ്ങി

പത്തനംതിട്ട: വെട്ടിപ്പുറം-കടമ്മനിട്ട റോഡ് നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് മുറിഞ്ഞതിനാൽ ഒരാഴ്ചയായി ജലവിതരണം മുടങ്ങി. മേലേ വെട്ടിപ്പുറത്ത് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്നിലാണ് റോഡ് പൊളിച്ചത്. മുണ്ടുകോട്ടക്കൽ വരെയുള്ളവരാണ്​ വെള്ളംകിട്ടാതെ ബുദ്ധിമുട്ടുന്നത്. ഈ ഭാഗത്ത് പലർക്കും കിണറില്ല. പൈപ്പ് ലൈൻ മാത്രമാണ് ആശ്രയം. റോഡിന്‍റെ നിർമാണ ചുമതല കെ.എസ്.ടി.പിക്കാണ്. റോഡിന്‍റെ പണി നടക്കുന്നുണ്ടെങ്കിലും മഴകാരണം പലയിടത്തും ചളിക്കുഴിയാണ്. ജല വിതരണം പുനഃസ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജല അതോറിറ്റി, കെ.എസ്​.ടി.പി അധികൃതരോട് നഗരസഭ കൗൺസിലർ കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു. ------ phot. വെട്ടിപ്പുറത്ത് പൈപ്പ് തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.