Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:09 AM GMT Updated On
date_range 24 May 2022 12:09 AM GMTപൈപ്പ് മുറിഞ്ഞുമാറി; കുടിവെള്ളം മുടങ്ങി
text_fieldsbookmark_border
പത്തനംതിട്ട: വെട്ടിപ്പുറം-കടമ്മനിട്ട റോഡ് നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് മുറിഞ്ഞതിനാൽ ഒരാഴ്ചയായി ജലവിതരണം മുടങ്ങി. മേലേ വെട്ടിപ്പുറത്ത് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്നിലാണ് റോഡ് പൊളിച്ചത്. മുണ്ടുകോട്ടക്കൽ വരെയുള്ളവരാണ് വെള്ളംകിട്ടാതെ ബുദ്ധിമുട്ടുന്നത്. ഈ ഭാഗത്ത് പലർക്കും കിണറില്ല. പൈപ്പ് ലൈൻ മാത്രമാണ് ആശ്രയം. റോഡിന്റെ നിർമാണ ചുമതല കെ.എസ്.ടി.പിക്കാണ്. റോഡിന്റെ പണി നടക്കുന്നുണ്ടെങ്കിലും മഴകാരണം പലയിടത്തും ചളിക്കുഴിയാണ്. ജല വിതരണം പുനഃസ്ഥാപിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജല അതോറിറ്റി, കെ.എസ്.ടി.പി അധികൃതരോട് നഗരസഭ കൗൺസിലർ കെ. ജാസിംകുട്ടി ആവശ്യപ്പെട്ടു. ------ phot. വെട്ടിപ്പുറത്ത് പൈപ്പ് തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story