കോഴഞ്ചേരി: പുല്ലാട് കവലയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. ഒരു മഴ പെയ്താൽ മതി വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങും. കൈയേറ്റം ഒഴിപ്പിക്കുമെന്നും കലുങ്കുകൾ പുതുക്കിപ്പണിയുമെന്നും തോടുകളുടെ ആഴം കൂട്ടുമെന്നുമൊക്കെയാണ് ഓരോ മഴക്കാലത്തും നേതാക്കൾ നൽകുന്ന വാഗ്ദാനം. മഴ കഴിയുമ്പോൾ ഇതെല്ലം കാറ്റിൽപറക്കുകയാണ്. അടുത്തിടെ ഉന്നത - ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ചു മടങ്ങി. കടയിലേക്ക് വെള്ളം കയറുന്ന വ്യാപാരികളുടെ പരാതികളും പരിഭവങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നിരവധി കടകളിൽ വെള്ളംകയറി. ഓരോ മഴ പെയ്യുമ്പോഴും പുല്ലാട് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനയാത്രക്കും ദുരിതമായി മാറുകയാണ്. കവലക്ക് പുറമെ കരിപ്പാച്ചേരിൽപടി, മാർത്തോമ്മ പള്ളിപ്പടി എന്നിവിടങ്ങളിലെല്ലാം മഴക്കാലത്ത് റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. നിലവിലുണ്ടായിരുന്ന ഓടകളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. പഴയ കലുങ്കുകൾ പുനരുദ്ധരിച്ചെങ്കിലും ഇതിനോടു ചേർന്ന് ഓട നിർമിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. ഇനി കാലവർഷമാകുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.