Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളക്കെട്ട്​ ഒഴിയാതെ...

വെള്ളക്കെട്ട്​ ഒഴിയാതെ പുല്ലാട്​ കവല

text_fields
bookmark_border
കോഴഞ്ചേരി: പുല്ലാട് കവലയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. ഒരു മഴ പെയ്താൽ മതി വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങും. കൈയേറ്റം ഒഴിപ്പിക്കുമെന്നും കലുങ്കുകൾ പുതുക്കിപ്പണിയുമെന്നും തോടുകളുടെ ആഴം കൂട്ടുമെന്നുമൊക്കെയാണ് ഓരോ മഴക്കാലത്തും നേതാക്കൾ നൽകുന്ന വാഗ്ദാനം. മഴ കഴിയുമ്പോൾ ഇതെല്ലം കാറ്റിൽപറക്കുകയാണ്. അടുത്തിടെ ഉന്നത - ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ചു മടങ്ങി. കടയിലേക്ക് വെള്ളം കയറുന്ന വ്യാപാരികളുടെ പരാതികളും പരിഭവങ്ങളും തുടരുകയാണ്​. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നിരവധി കടകളിൽ വെള്ളംകയറി. ഓരോ മഴ പെയ്യുമ്പോഴും പുല്ലാട് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനയാത്രക്കും ദുരിതമായി മാറുകയാണ്. കവലക്ക് പുറമെ കരിപ്പാച്ചേരിൽപടി, മാർത്തോമ്മ പള്ളിപ്പടി എന്നിവിടങ്ങളിലെല്ലാം മഴക്കാലത്ത് റോഡിലൂടെയാണ് വെള്ളമൊഴുകുന്നത്. നിലവിലുണ്ടായിരുന്ന ഓടകളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. പഴയ കലുങ്കുകൾ പുനരുദ്ധരിച്ചെങ്കിലും ഇതിനോടു ചേർന്ന് ഓട നിർമിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു. ഇനി കാലവർഷമാകുമ്പോൾ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന്​ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story