പൊതുവഴി വൃത്തിയാക്കിയവരെ ആക്രമിച്ചതായി പരാതി

വടശ്ശേരിക്കര: മാടത്തുംപടി ആറ്റുകോട്ടൂർ കടവ് റോഡ് വൃത്തിയാക്കാൻചെന്ന വാർഡ് അംഗത്തെയും പൗരസമിതി അംഗങ്ങളെയും സമീപവാസി ആക്രമിച്ചതായാണ് പരാതി. മഴക്കാലപൂർവ ശുചീകരണം നടത്തുന്നതിനിടെ പ്രദേശവാസിയായ മധുസൂദനൻ, ഭാര്യ മണി എന്നിവർ ശുചീകരണം തടഞ്ഞ്​ ആക്രമിച്ചെന്നാണ്​ പരാതി. മർദനമേറ്റ ബിന്ദു ഷാജി, തോമസ് എന്നിവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി പെരുനാട് പൊലീസിൽ പരാതി നൽകി. നിലവിലുള്ള റോഡും കുളിക്കടവും പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്നതും പഞ്ചായത്തിന്‍റേതുമാണ്​. റോഡിനോട്​ ചേർന്ന വസ്തുവുമായി ഇവർക്ക്​ ഒരു ബന്ധവും ഇല്ലെന്ന്​ വാർഡ് അംഗം അരുൺ അനിരുദ്ധൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.