പൂഴ്ത്തിവെപ്പ് പിടികൂടുവാൻ നടപടി വേണം -അലക്സ് കോഴിമല

അടൂർ: ഇന്ധന വിലവർധന മറവിൽ അവശ്യസാധന വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് തടയുവാൻ സർക്കാറി‍ൻെറ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കേരള കോൺഗ്രസ് എം. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം അടൂർ നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ്​ സജു മിഖായേൽ അധ്യക്ഷതവഹിച്ചു. പാർട്ടി നേതാക്കളായ ജോർജ് കോശി, സജി അലക്സ്‌, ബിജോയ്‌ തോമസ്, ഡോ. വർഗീസ് പേരയിൽ, കെ. രാജു, റിന്‍റോ തോപ്പിൽ, അലക്സാണ്ടർ ഫിലിപ്, ജോണി ചുണ്ടമണ്ണിൽ, അജി പാണ്ടിക്കുടി, അലക്സാണ്ടർ പടിപ്പുരയിൽ, തോമസ് മാത്യു, ജോർജ് ജോസഫ്, സണ്ണി, മത്തായിക്കുട്ടി, റെജി മുരുപ്പേൽ, ചന്തു, മുരളീധരൻപിള്ള, ബെന്നി തേവോട്ട്, രാമകൃഷ്ണൻ, ജോസ് ശങ്കരത്തിൽ, എ.ജി. മധു, സുശീല, മാത്യു വർഗീസ്, മോഹൻ പായിപ്പാട്, മനോജ് പാപ്പച്ചൻ, ജോൺസൻ, ബാബു മോളേത്ത്, ഷാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.