അടൂർ സി.എച്ച്​ സെന്‍റർ ഉദ്​ഘാടനം ഇന്ന്​; മുസ്​ലിം ലീഗില്‍ വിഭാഗീയതക്ക്​ തിരികൊളുത്തി പുതിയ കലാപം

അ​ടൂ​ര്‍: അ​ടൂ​രി​ല്‍ ചൊ​വ്വാ​ഴ്ച​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സി.​എ​ച്ച് സെ​ന്‍റ​റി​നെ​ച്ചൊ​ല്ലി ജി​ല്ല മു​സ്​​ലിം ലീ​ഗി​ല്‍ പു​തി​യ ക​ലാ​പം. മു​സ്​​ലിം ലീ​ഗി​ന്‍റെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ സി.​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പേ​രി​ലാ​ണ് അ​ടൂ​ര്‍ സി.​എ​ച്ച് സെ​ന്‍റ​ർ തു​റ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സി.​എ​ച്ച് സെ​ന്‍റ​റി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​മോ ജി​ല്ല മു​സ്​​ലിം​ലീ​ഗി​ന്‍റെ തീ​രു​മാ​ന​മോ ഇ​ല്ലാ​തെ​യാ​ണ് അ​ടൂ​രി​ല്‍ സി.​എ​ച്ച് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്നെ​ന്നാ​ണ്​ പ്ര​ധാ​ന ആ​ക്ഷേ​പം. ലീ​ഗ് ജി​ല്ല ഭാ​ര​വാ​ഹി​ക​ള്‍ ആ​രും ത​ന്നെ അ​ടൂ​ർ സി.​എ​ച്ച്​ സെ​ന്‍റ​റി​ന്‍റെ പി​ന്നി​ലി​ല്ല. ലീ​ഗി​ന്‍റെ പു​തി​യ സം​ഘ​ട​ന എ​ന്നാ​ണ് അ​ടൂ​ർ ​സി.​എ​ച്ച്​ സെ​ന്‍ററിനെ​ പ്ര​വ​ർ​ത്ത​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്​. നി​ല​വി​ല്‍ അ​ടൂ​രി​ല്‍ വാ​ട​ക​ക്കെ​ടു​ത്ത ഒ​റ്റ​മു​റി​യാ​ണ് സൊ​സൈ​റ്റി​യു​ടെ ഓ​ഫി​സാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ല​യാ​കെ പ്ര​വ​ര്‍ത്ത​ന പ​രി​ധി നി​ശ്ച​യി​ച്ച് ജി​ല്ല ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ല്‍ തി​രു​വി​താം​കൂ​ര്‍-​കൊ​ച്ചി​ന്‍ ചാ​രി​റ്റ​ബി​ല്‍ സൊ​സൈ​റ്റീ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മ​പ്ര​കാ​രം അ​ടൂ​ര്‍ സി.​എ​ച്ച് സെ​ന്‍റ​ര്‍ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​ഘ​ട​ന​യു​ടെ ആ​ദ്യ​പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ആ​ജീ​വ​നാ​ന്ത പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യു​മാ​യാ​ണ് നി​യ​മാ​വ​ലി​യി​ല്‍ വി​വ​രി​ക്കു​ന്ന​ത്. സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് ജി​ല്ല മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി​യോ മ​റ്റേ​തെ​ങ്കി​ലും പാ​ര്‍ട്ടി ഘ​ട​ക​ങ്ങ​ളോ തീ​രു​മാ​നി​ക്കു​ക​യോ നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.

ജി​ല്ല​യി​ല്‍നി​ന്നു​ള്ള വ​നി​ത ലീ​ഗ് സം​സ്ഥാ​ന നേ​താ​വാ​ണ് അ​ടൂ​ര്‍ സി.​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ്. സം​സ്ഥാ​ന മു​സ്​​ലിം ലീ​ഗി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ ജി​ല്ല​ത​ല നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍നി​ന്നു​ള്ള ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം, സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ള്‍, ജി​ല്ല മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഉ​ള്‍പ്പെ​ടെ നേ​താ​ക്ക​ളാ​രും ത​ന്നെ പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച സൊ​സൈ​റ്റി​യി​ല്‍ അം​ഗ​മ​ല്ല.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​ല​ബാ​ർ മേ​ഖ​ല​യി​ലാ​കെ​യും മി​ക​ച്ച നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സി.​എ​ച്ച് സെ​ന്‍റ​റു​ക​ളു​ടെ ന​ട​ത്തി​പ്പ് പാ​ര്‍ട്ടി ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ​യോ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ളു​ടെ​യോ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. എ​ന്നാ​ല്‍, അ​ടൂ​ർ കേ​ന്ദ്ര​ത്തി​ൽ വ​നി​ത നേ​താ​വി​ന്റെ അ​ടു​പ്പ​ക്കാ​രാ​യ ആ​ളു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്.

ജി​ല്ല ക​മ്മി​റ്റി​യു​ടെ​യോ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യോ അ​നു​വാ​ദ​മി​ല്ലാ​തെ ജി​ല്ല മു​ഴു​വ​ന്‍ പ്ര​വ​ര്‍ത്ത​ന പ​രി​ധി നി​ശ്ച​യി​ച്ച് സി.​എ​ച്ച് സെ​ന്റ​ര്‍ എ​ന്ന പേ​ര്​ ഉ​പ​യോ​ഗി​ച്ച് സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​തി​ല്‍ മ​റ്റു മ​ണ്ഡ​ലം നേ​താ​ക്ക​ള്‍ക്കും എ​തി​ര്‍പ്പു​ണ്ട്. ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ന സ​മ്മേ​ള​ന​ത്തി​ന് എ​ത്തു​ന്ന​തി​നാ​ല്‍ പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജി​ല്ല നേ​താ​ക്ക​ള്‍.

മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്.​ മു​ഹ​മ്മ​ദ്​ കോ​യ​യു​ടെ സ്മ​ര​ണ​ക്കാ​യി പാ​ർ​ട്ടി നേ​തൃ​ത്വം തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ​സം​ഘ​ട​ന​യാ​ണ്​ സി.​എ​ച്ച്.​ മു​ഹ​മ്മ​ദ്​ കോ​യ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സെ​ന്‍റ​ർ (സി.​എ​ച്ച്​ സെ​ന്‍റ​ർ). മു​സ്​​ലിം​ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​മെ മ​റ്റു​ള്ള​വ​രും സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ക്കു​​ന്നു​​ണ്ടെ​ന്നാ​ണ്​ അ​ടൂ​​ർ സെ​ന്‍റ​റി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - Inauguration of Adoor CH Center today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.