രംഗശ്രീ കലാജാഥ ഇന്ന് മുതല്‍

പത്തനംതിട്ട: രണ്ടാം പിണറായി സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ രംഗശ്രീ തിയറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥ ബുധനാഴ്ച മുതല്‍ ജില്ലയില്‍ പര്യടനം തുടങ്ങും. സര്‍ക്കാറി‍ൻെറ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന കലാജാഥ 20 കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്. അടൂരിൽനിന്ന്​ ആരംഭിക്കും. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍കിട പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കലാരൂപേണ ജനമനസ്സുകളില്‍ എത്തിക്കുകയാണ് കലാജാഥയിലൂടെ ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷന്‍ ഡ്രൈവ് 31നകം പൂര്‍ത്തിയാക്കണം പത്തനംതിട്ട: ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, ആരോഗ്യ, സാമൂഹിക നീതി വകുപ്പുകളെ ഏകോപിപ്പിച്ച് രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം 31നകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ശയ്യാവലംബിതരായവരെ കണ്ടെത്തി യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ, വനിത ശിശു വികസനം, ആരോഗ്യം എന്നീ വകുപ്പുകള്‍ സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് ലഭിക്കുന്നതിന് https://swavlambancard.gov.in/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പഞ്ചായത്തുകളില്‍ ഇതുവരെ കാര്‍ഡിന് അപേക്ഷിച്ചിട്ടില്ലാത്ത ഭിന്നശേഷിക്കാര്‍ 31നകം അപേക്ഷ സമര്‍പ്പിക്കുന്നതിനുവേണ്ട നിര്‍ദേശം പഞ്ചായത്ത്, വനിത ശിശു വികസനം തുടങ്ങിയ വകുപ്പുകള്‍ നല്‍കണം. സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിദ്യഭ്യാസ ഉപഡയറക്ടര്‍ നടപടി സ്വീകരിക്കണം. എസ്.എസ്.എ, ബ്ലോക്ക് റിസോഴ്‌സ് സെന്‍ററില്‍ പഠിക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷന്‍ ബി.ആര്‍.സി ജില്ല പ്രോജക്ട് കോഓഡിനേറ്ററുടെ നേതൃത്വത്തില്‍ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.