പത്തനംതിട്ട: കേരള എന്‍.ജി.ഒ യൂനിയന്‍ 26ന് സംഘടിപ്പിക്കുന്ന ജില്ല മാര്‍ച്ചിന് മുന്നോടിയായി യൂനിറ്റ് കേന്ദ്രങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ നടത്തി. കേന്ദ്രസര്‍ക്കാറിൻെറ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരള സര്‍ക്കാറിൻെറ ജനപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചാണ് ജില്ല മാർച്ച് സംഘടിപ്പിക്കുന്നത്. അടൂര്‍ റവന്യൂ ടവറില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സിവില്‍സ്റ്റേഷന്‍ യൂനിറ്റുകളില്‍ നടത്തിയ കോര്‍ണര്‍ യോഗങ്ങളില്‍ ജില്ല പ്രസിഡന്‍റ് എസ്. ബിനു, വി.പി. തനൂജ, സാബു ജോര്‍ജ്, വി. ഷാജു എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ഏരിയയിലെ ജി. അനീഷ്കുമാര്‍, പി.ബി. മധു, എസ്. ശ്രീകുമാര്‍, ബിനു ജി.തമ്പി, കെ. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തിരുവല്ലയിൽ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം.അലക്സ്, ആര്‍. പ്രവീണ്‍, പി.ജി. ശ്രീരാജ്, ബി. സജീഷ് എന്നിവര്‍ സംസാരിച്ചു. റാന്നിയില്‍ ജില്ല ട്രഷറര്‍ ജി. ബിനുകുമാര്‍, എം.എസ്. വിനോദ്, ഒ.ടി. ദിപിന്‍ദാസ്, ടി.കെ. സജി, കെ. സജികുമാര്‍, ജെ.പി. ബിനോയ് എന്നിവര്‍ സംസാരിച്ചു. ജില്ല മാര്‍ച്ചിൻെറ പ്രചാരണാർഥം ബുധനാഴ്ച എല്ലാ ഏരിയയിലും മാസ് സ്ക്വാഡ് നടക്കും. പടം: PTL41ngo കേരള എന്‍.ജി.ഒ യൂനിയന്‍ 26ന് സംഘടിപ്പിക്കുന്ന ജില്ല മാര്‍ച്ചിന് മുന്നോടിയായി അടൂര്‍ റവന്യൂ ടവറില്‍ നടന്ന കോര്‍ണര്‍ യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.