എൻ.എസ്.എസ് വനിത സമാജം പ്രവർത്തകയോഗം

കൊടുമൺ: കൊടുമൺ 55ആം നമ്പർ വൈകുണ്ഠപുരം എൻ.എസ്.എസ് കരയോഗത്തിലെ 2503ആം നമ്പർ വനിത സമാജത്തി‍ൻെറ പ്രവർത്തകയോഗവും വനിത സ്വയംസഹായ സംഘങ്ങളുടെ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. എം.എസ്.എസ് മേഖല കോഓഡിനേറ്റർ സതീരാജൻ ഉദ്ഘാടനം ചെയ്തു. വനിത സമാജം വൈസ്‌ പ്രസിഡന്‍റ്​ തുളസി വാസുദേവൻ അധ്യക്ഷതവഹിച്ചു. കരയോഗം പ്രസിഡന്‍റ്​ കെ. കലാധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി, കരയോഗം സെക്രട്ടറി പി.സി. തുളസീധരൻ നായർ, വനിത സമാജം സെക്രട്ടറി ലതിക അരവിന്ദ്, ട്രഷറർ ശ്രീലത മനോജ്‌, ജോ. സെക്രട്ടറി മഞ്ജു അജി എന്നിവർ സംസാരിച്ചു. വനിത സ്വയംസഹായ സംഘം ഭാരവാഹികൾ: ഗീത ഗോപി (പ്രസി), പി.ജി. സരസ്വതിയമ്മ (സെക്ര) മഞ്ജു അജി (ട്രഷറർ) വി.ശൈലജ , പി. രാജി (കമ്മിറ്റി അംഗങ്ങൾ). കവിയൂരിൽ തെളിനീർ ഒഴുകും പദ്ധതിക്ക്‌ തുടക്കം കവിയൂർ: പഞ്ചായത്തിലെ ജലസ്രോതസ്സുകളിൽ തെളിനീർ ഒഴുകും പദ്ധതിക്ക്‌ തുടക്കമായി. നവകേരളം പദ്ധതിയുടെ ഭാഗമായി ജലാശയങ്ങളിലെ മാലിന്യത്തി‍ൻെറ അവസ്ഥ തിട്ടപ്പെടുത്തുന്നതിന് ജലനടത്തം സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം കവിയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ എം.ഡി. ദിനേശ്കുമാർ നടത്തി. പഞ്ചായത്ത്​ അംഗം അനിത സജി അധ്യക്ഷതവഹിച്ചു. 11ആം വാർഡിലെ പാറേകുന്തറ തോട് സന്ദർശിച്ച്​ സ്ഥിതി വിലയിരുത്തി. തോടുകളിൽ നീരൊഴുക്ക് തടയുന്ന കാടുകൾ തെളിക്കുക, പ്ലാസ്റ്റിക് മാലിന്യം നീക്കുക വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികളാകും നടത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.