അത്തിക്കയം-പെരുനാട് കുടിവെള്ള വിതരണ പദ്ധതി ഉടൻ നടപ്പാക്കണം -സി.പി.ഐ

റാന്നി: അത്തിക്കയം-പെരുനാട് കുടിവെള്ള വിതരണ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് സി.പി.ഐ നാറാണംമൂഴി ലോക്കൽ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തെക്കേതൊട്ടി, കടുമീൻചിറ, വലിയപതാൽ മേഖലകളിലെ കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ. സതീശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺട്രോൾ കമീഷൻ അംഗം എം.വി. വിദ്യാധരൻ, ജില്ല കൗൺസിൽ അംഗം ടി.പി. അനിൽകുമാർ, മണ്ഡലം സെക്രട്ടേറിയറ്റ്​ അംഗം സന്തോഷ് കെ. ചാണ്ടി, എം.വി. പ്രസന്നകുമാർ, എൻ.ജി. പ്രസന്നൻ എന്നിവർ സംസാരിച്ചു. വി.ടി. വർഗീസ്, ഉഷാ വിജയൻ, പി.സി. എബ്രഹാം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അനിൽ അത്തിക്കയത്തെ സെക്രട്ടറിയായും എം.ജി. സതീശനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു. സി.ഐ.ടി.യു നേതാവ് ബി.ജെ.പിയിൽ ചേർന്നു പത്തനംതിട്ട: സി.ഐ.ടി.യു ജില്ല നേതാവ് എം.എസ്. മുരളി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് ഷാൾ അണിയിച്ചു. ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, വൈസ് പ്രസിഡന്‍റ് ​അജിത്ത് പുല്ലാട്, മണ്ഡലം പ്രസിഡന്‍റ്​ അഭിലാഷ് ഓമല്ലൂർ, പ്രമോദ് കുമാർ, ഗോപൻ പുല്ലാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.