മുട്ടുമൺ-ചെറുകോൽപ്പുഴ റോഡ്​: നിവേദനം നൽകി

കോഴഞ്ചേരി: ആറന്മുള, റാന്നി നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മുട്ടുമൺ-ചെറുകോൽപ്പുഴ റോഡി‍ൻെറ നവീകരണം അനിശ്ചിതത്വത്തിലായതിനെ തുടർന്ന് കലക്ടർ വിഷയത്തിൽ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉണ്ണി പ്ലാച്ചേരി നിവേദനം നൽകി. 5.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡി‍ൻെറ നവീകരണം ആരംഭിച്ചിട്ട് പത്തുമാസം കഴിഞ്ഞു. ജലഅതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ധാരണ ഇല്ലായ്മയും തർക്കവുമാണ് നവീകരണം അനിശ്ചിതത്വത്തിലാകാനുള്ള പ്രധാന കാരണം. സ്കൂൾ വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും റോഡി‍ൻെറ നവീകരണം എന്നു പൂർത്തിയാക്കുമെന്നതിൽ നിശ്ചയമില്ല. വിഷയത്തിൽ ഇടപെടുമെന്ന് കലക്ടർ ഉറപ്പുനൽകിയതായി ഉണ്ണി പ്ലാച്ചേരി പറഞ്ഞു. 'മൈലപ്ര സഹകരണ ബാങ്ക്​: നിലവിലെ സാഹചര്യം തുറന്നുപറയണം' മൈലപ്ര: മൈലപ്ര സർവിസ് സഹകരണ ബാങ്കി‍ൻെറ നിലവിലെ സാഹചര്യം ജനങ്ങളോട്​ തുറന്നുപറയാൻ ബാങ്ക് പ്രസിഡന്‍റ്​ തയാറാകണമെന്ന് മുൻ ഭരണസമിതി അംഗം ഗീവർഗീസ് തറയിൽ ആവശ്യപ്പെട്ടു. ബാങ്കിൽ ക്രമക്കേടുണ്ടായില്ലെന്നും പ്രതിസന്ധിയില്ലെന്നും പ്രസിഡന്‍റ്​ പ്രതികരിക്കുന്നത്​ സഹകാരികളോടുള്ള വഞ്ചനയാണ്. ബാങ്കിനെ തകർക്കാൻ ചില ജീവനക്കാരും മുൻ ഭരണസമിതി അംഗങ്ങളും ഗൂഢാലോചന നടത്തിയെന്ന പ്രസ്താവന പിൻവലിച്ച്​ മാപ്പുപറയാൻ പ്രസിഡന്‍റ്​ തയാറാകണമെന്നും ഗീവർഗീസ് തറയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.