പത്തനംതിട്ട: 15കോടി ചെലവിൽ നഗരത്തിൽ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. 20 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റാണ് പാമ്പൂരി പാറയിൽ സ്ഥാപിക്കുന്നത്. ശുദ്ധീകരിക്കുന്ന ജലം നഗരത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന ഓവർഹെഡ് ടാങ്കിലേക്ക് എത്തിക്കും. ഈ ടാങ്കുകളിൽനിന്നാണ് നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ജലം വിതരണം ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ കണ്ടെത്താനുള്ള സർവേക്ക് മുന്നോടിയായാണ് സ്ഥലപരിശോധന ആരംഭിച്ചത്. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻെറ നേതൃത്വത്തിൽ വാട്ടർ അതോറിറ്റിയുടെ സാങ്കേതിക വിഭാഗം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗൺസിൽ അംഗങ്ങളായ വി.ആർ. ജോൺസൺ, എം.സി. ഷരീഫ്, അനില അനിൽ, എ. സുരേഷ്‌കുമാർ, ലാലി രാജു, സുജ അജി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ റാംജിത്, ആനന്ദ് രാജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.