പത്തനംതിട്ട: രണ്ടാംപിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തിയറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥക്ക് അടൂരില്‍ തുടക്കമായി. കരിവള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച സംഗീതശില്‍പം, റഫീക്ക് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച കേരളവര്‍ത്തമാനം നാടകം എന്നിവ അടൂര്‍ കെ.എസ്.ആര്‍.ടി.സി കോര്‍ണറില്‍ അവതരിപ്പിച്ചാണ് കലാജാഥക്ക് തുടക്കംകുറിച്ചത്. ഉഷ തോമസ്, സുധ സുരേന്ദ്രന്‍, ഷേര്‍ളി ഷൈജു, ടി.പി. ഹേമലത, അംബിക അനില്‍, ആര്‍. അമ്മുപ്രിയ, ആര്‍ച്ച അനില്‍, വത്സല പ്രസന്നന്‍, എം.ജെ. ഏലിക്കുട്ടി, എ.ഡി. പൊന്നമ്മ, അംബിക രാജന്‍ അടൂര്‍ എന്നിവരാണ് കലാജാഥയില്‍ അണിനിരക്കുന്നത്. ജില്ലയില്‍ ആകെ 20 സ്ഥലങ്ങളിലാണ് കലാജാഥയുടെ ഭാഗമായി പരിപാടി അവതരിപ്പിക്കുന്നത്. ഫോട്ടോ അടിക്കുറിപ്പ്- PTL45kalajatha രണ്ടാംപിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തിയറ്ററും സംയുക്തമായി അടൂര്‍ കെ.എസ്.ആര്‍.ടി.സി കോര്‍ണറില്‍ അവതരിപ്പിച്ച കലാജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.