ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തീകരണത്തിലേക്ക്

*സ്കൂൾ തുറപ്പ്​ പാക്കേജ്​ പത്തനംതിട്ട: കുടുംബശ്രീയും കേരള ബുക്​സ്​ ആന്‍ഡ്​​ പബ്ലിഷിങ്​ സൊസൈറ്റിയും സംയുക്തമായി പാഠപുസ്തകങ്ങളുടെ സോര്‍ട്ടിങ്ങും വിതരണവും ഏപ്രിലില്‍ ആരംഭിച്ചതായി ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പറഞ്ഞു. ജില്ലയിലെ 11 ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലായി 123 സൊസൈറ്റികളിലേക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ അതത് സ്‌കൂളുകളിലെ അധ്യാപകര്‍ കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലേക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അധ്യയന വര്‍ഷം വിതരണം ചെയ്തത്. ജില്ലയിലെ അണ്‍ എയ്ഡഡ് സ്​കൂളുകളിലേക്കും ആവശ്യാനുസരണം പാഠപുസ്തകങ്ങള്‍ നല്‍കിവരുന്നു. ഇതുവരെ 5,58,920 പാഠപുസ്തകങ്ങള്‍ (85.74%). വിതരണം ചെയ്തു. 30നകം ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാകും. കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന എട്ട് സോര്‍ട്ടിങ്​ സ്റ്റാഫും ഒരു സൂപ്പര്‍വൈസറും ഉള്‍പ്പെടുന്ന കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ്​ സൊസൈറ്റിക്ക് കുടുംബശ്രീ ജില്ല മിഷന്‍ നേതൃത്വം നല്‍കിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT