തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സർക്കാർ തടയിടണം -കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: കേരള സമൂഹത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്​ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. അതില്‍ പക്ഷപാതപരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതായി സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന്​ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന സത്യം മറന്നുപ്രവര്‍ത്തിക്കുന്നത് രാജ്യസുരക്ഷക്കും, സംസ്ഥാനത്തിന്‍റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. കുട്ടികള്‍പോലും ഇപ്രകാരം കൊലവിളി നടത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പഠനപദ്ധതി നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണം. ഇതു സംബന്ധിച്ച് കെ.സി.സി മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും കൗണ്‍സില്‍ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT