വികസന പദ്ധതികളുടെ സാങ്കേതിക പ്രശ്നങ്ങള്‍ അതത്​ തലങ്ങളില്‍ പരിഹരിക്കണം - ജില്ല കലക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ അതത് തലങ്ങളില്‍ തന്നെ പരിഹരിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ ഏകോപന സമിതിയുടെ ജില്ലതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഓടകളുടെയും സ്ലാബുകളുടെയും സാങ്കേതിക പ്രശ്‌നങ്ങളുടെ പരിഹാരത്തിന്​ പൊതുജനങ്ങള്‍ ജില്ല കലക്ടറെയും എം.എല്‍.എമാരെയും കാണേണ്ട അവസ്ഥയുണ്ടാക്കരുതെന്നും കലക്ടര്‍ പറഞ്ഞു. ഉത്സാഹത്തോടെയും കൃത്യതയോടെയും സമയബന്ധിതമായും എല്ലാ ജോലികളും പൂര്‍ത്തീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബി.വിനു, ജില്ല പ്ലാനിങ്​ ഓഫിസര്‍ സാബു സി. മാത്യു, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.ആർ.എഫ്.ബി, എന്‍ജിനീയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പിന്​ ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട: പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നുവര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളില്‍നിന്നോ വ്യക്തികളില്‍നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോഴഞ്ചേരി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസില്‍നിന്ന്​ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്നിന് ഉച്ചക്ക് 12 വരെ. ഫോണ്‍: 0468 2311343, 9447709944. ഓംബുഡ്‌സ്മാന്‍ ഹിയറിങ്​ 30ന് പത്തനംതിട്ട: മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഈ മാസം 30ന് ഹിയറിങ്​ നടത്തും. രാവിലെ 11 മുതല്‍ ഉച്ചക്ക്​ ഒന്നുവരെ നടക്കുന്ന ഹിയറിങ്ങില്‍ പരാതികള്‍ സ്വീകരിക്കുമെന്ന് മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT