ബൈക്ക് യാത്രക്കാർക്ക് പരിക്ക്

മല്ലപ്പള്ളി: കുറുകെ ചാടിയ പട്ടികളെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക്​ നിർത്തിയിട്ട മറ്റൊരു ബൈക്കിൽ ഇടിച്ചുമറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു. കല്ലൂപ്പാറ കൊച്ചുപാറക്കൽ നോബിൾ വർഗീസ് (43), കല്ലൂപ്പാറ നെടുമ്പാറ എൻ.ടി. രാജീവ് (37) എന്നിവർക്കാണ് പരിക്കേറ്റത്. മല്ലപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.10ന് മല്ലപ്പള്ളി -കോട്ടയം റോഡിൽ കെ.എസ്.ഇ.ബി സബ് ഡിവിഷൻ ഓഫിസിന് മുന്നിലാണ് അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.