നടപ്പാതയിൽ പരസ്യബോർഡ്; ദുരിതമായി കാൽനടയാത്ര

മല്ലപ്പള്ളി: കടയുടമകൾ പരസ്യബോർഡ്​ നടപ്പാതയിൽ സ്ഥാപിച്ചത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മല്ലപ്പള്ളി ടൗണിലെ മിക്ക കടകളുടെയും ബോർഡുകൾ റോഡിലേക്കും നടപ്പാതകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡിലേക്ക് ഇറക്കിവെക്കുന്നതുകാരണം വാഹനയാത്രക്കും ദുരിതമാകുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു. പരസ്യബോർഡുകൾ റോഡിൽനിന്ന്​ നീക്കംചെയ്യുന്നതിന് പലതവണ തീരുമാനങ്ങൾ എടുത്തെങ്കിലും കടലാസിൽ ഒതുങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ------- ഫോട്ടോ: മല്ലപ്പള്ളി ടൗണിലെ നടപ്പാതയിൽ പരസ്യബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.