അടൂർ: വീട് നിർമാണത്തിന് പാറയുമായി പോയ ടിപ്പർ ലോറി മറ്റൊരു വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. മുണ്ടപ്പള്ളി സെറ്റില്‍മെന്റ് കോളനിയിൽ ശിവവിലാസത്തിൽ മണിക്കുട്ടന്റെ വീടാണ് തകര്‍ന്നത്. ബുധനാഴ്ച രാവിലെ 8.30നായിരുന്നു അപകടം.
അളവിൽ കൂടുതൽ പാറയുമായി വന്ന ടിപ്പർ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന മണിക്കുട്ടന്റെ ഭാര്യ സന്ധ്യ, മക്കളായ മാനസ, സമന്വയ എന്നിവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മൂന്നു മീറ്റർ വീതിയുള്ള റോഡിന്റെ ഒരുഭാഗം വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചിരുന്നു. ഇതുകാരണം ടിപ്പർ ലോറി സൈഡിലേക്ക് മാറ്റിയപ്പോൾ സംരക്ഷണത്തി തകര്‍ന്നു വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വീട്ടിനുള്ളിൽ ഉള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തു. മണിക്കുട്ടന് പുതിയ വീട് നിർമിച്ചു നല്‍കുമെന്നും തകര്‍ന്ന സംരക്ഷണഭിത്തി പുനഃസ്ഥാപിക്കുമെന്നും ടിപ്പർ ഉടമ സുനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.