തട്ടുകടകളിൽ പരിശോധന

പന്തളം: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന തട്ടുകടകളിൽ ശനിയാഴ്ച ഉച്ചക്ക്​ ഒന്നരയോടെ ഭക്ഷ്യസുരക്ഷ വകുപ്പ്​ പരിശോധന. അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തുന്ന തട്ടുകടകൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നെന്ന്​ പരാതി ഉയർന്നിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികളുടെ കട നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. അടൂർ ഭക്ഷ്യസുരക്ഷ ഓഫിസർ ഷീന ഐ.നായർ, ഓഫിസ് അസി. ബിനു, റെജി ജോയി എന്നിവരാണ്​ എത്തിയത്​. ---- ഫോട്ടോ: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ തട്ടുകടയിൽ അടൂർ ഭക്ഷ്യസുരക്ഷ ഓഫിസർ ഷീന ഐ.നായർ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.