കോമളം കടവിൽ കടത്തുവള്ളം

മല്ലപ്പള്ളി: പ്രകൃതിദുരന്തത്തിൽ അപ്രോച്ച് റോഡ് ഒലിച്ചുപോയ കോമളം പാലത്തിലൂടെ ഗതാഗതം നിലച്ച സാഹചര്യത്തിൽ പഞ്ചായത്തി‍ൻെറ ചുമതലയിൽ ഏർപ്പെടുത്തി. വള്ളം മാസവാടകക്ക്​ എടുത്ത് രണ്ട് തുഴച്ചിൽക്കാരെയും നിയമിച്ചു. താൽക്കാലിക പാലവും തുടർന്ന് സ്ഥിരമായി പാലവുമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏഴുമാസം കഴിഞ്ഞിട്ടും ഫലം കണ്ടിട്ടില്ല. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനാൽ കുട്ടികൾക്ക്​ ഏറെ പ്രയോജന​പ്പെടും. യാത്രക്കാർക്ക് ആവശ്യത്തിന് ലൈഫ് ജാക്കറ്റും ക്രമീകരിച്ചു. കടത്തുവള്ളത്തി‍ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ സൂസൻ തോംസൺ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ചെറിയാൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. അമ്പിളി പ്രസാദ്, ജ്ഞാനമണി മോഹൻ, കെ. സത്യൻ, മനു ഭായ് മോഹൻ, പി. ജ്യോതി, ബെൻസി അലക്സ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.