സഹായ ഉപകരണങ്ങളുടെ വിതരണം നാളെ

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ കൃത്രിമ സഹായ ഉപകരണങ്ങളുടെ വിതരണം തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടിന്​ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്​ഘാടനം ചെയ്യും. ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ്​​ റീഹാബിലിറ്റേഷൻ വിഭാഗത്തി‍ൻെറയും ചെന്നൈ ഫ്രീഡം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ 101 ഭിന്നശേഷിക്കാർക്കാണ്​ സൗജന്യ കൃത്രിമ സഹായ ഉപകരണങ്ങൾ നൽകുന്നത്​. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ് മെഡിക്കൽ സയൻസസ് റിസർച് സെന്‍റർ പ്രിൻസിപ്പൽ ഡോ. ടോമി ഫിലിപ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഫിസിക്കൽ മെഡിസിൻ ആൻഡ്​​ റീഹാബിലിറ്റേഷൻ ഡിപ്പാർട്​മെ​ന്റ് അസി. പ്രഫ. ഡോ. ജിമ്മി ജോസ്, പി.ആർ.ഒ ചിക്കു പി. ജോൺ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.