വനംവകുപ്പിൻെറ സൗജന്യ തൈ വിതരണം അവസാനിക്കുന്നു കോന്നി: 30 വർഷത്തിലധികമായി വനംവകുപ്പിൻെറ സാമൂഹിക വനവത്കരണ വിഭാഗം പരിസ്ഥിതി ദിനത്തിൽ സൗജന്യമായി നടത്തിവന്ന വൃക്ഷ തൈ വിതരണം ഇപ്രാവശ്യത്തോടെ അവസാനിക്കുന്നു. ഇനി വനംവകുപ്പും തദ്ദേശ വകുപ്പും ചേർന്ന് പദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൈവിതരണം നടപ്പാക്കുക. ഇത്തവണ പരിസ്ഥിതി ദിനത്തിൽ വനംവകുപ്പ് 55,000 തൈകൾ മാത്രമാണ് വിതരണത്തിന് തയാറാക്കിയത്. ജില്ലയിലെ 53 പഞ്ചായത്തുകൾ 1,60,000 തൈകൾ വിതരണത്തിന് തയാറാക്കിയിട്ടുണ്ട്. വിതരണം ചെയ്യുന്ന തൈകൾ പൂർണമായി സംരക്ഷിക്കപ്പെടാനാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ 35 വർഷം കൊണ്ട് കോടിക്കണക്കിന് തൈകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ വഴി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തിരുന്നത്. ഇത്തവണ പരിസ്ഥി ദിനത്തിൽ വനംവകുപ്പ് നെല്ലി, പേര, കുടംപുളി, കണികൊന്ന, ആര്യവേപ്പ്, മാതളം, ചന്ദനം, രക്തചന്ദനം ഉൾപ്പെടെ വിവിധ ഇനത്തിലുള്ള 55,000 തൈകളാണ് സൗജന്യ വിതരണത്തിനായി ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.