പ്രയാറി‍െൻറ നിര്യാണത്തിൽ അനുശോചിച്ചു

പ്രയാറി‍ൻെറ നിര്യാണത്തിൽ അനുശോചിച്ചു പന്തളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ്​ പ്രയാർ ഗോപാലകൃഷ്ണ‍ൻെറ നിര്യാണത്തിൽ പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി അനുശോചിച്ചു. പന്തളത്തെ ക്ഷേത്രങ്ങളുടെ വികസന പദ്ധതികൾക്ക്​ ഉൾ​പ്പെടെ നേതൃത്വം നൽകുകയും യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല ആചാരസംരക്ഷണത്തിന്​ ശക്തമായ നിലപാട് സ്വീകരിക്കുകയും തിരുവാഭരണപാതയെ വിശുദ്ധ പാതയാക്കുന്നതിലും അദ്ദേഹം നടപടി സ്വീകരിച്ചതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്​ ജി. പൃഥ്വിപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഘോഷ് വി. സുരേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.