പത്തനംതിട്ട: കവിയും വിവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്ന പ്രഫ. കെ.വി. തമ്പിയുടെ ഒമ്പതാമത് അനുസ്മരണവും പ്രഥമ പുരസ്കാര സമർപ്പണവും പത്തനംതിട്ട പ്രസ് ക്ലബിൽ നടന്നു. കവി പി. രാമന് പുരസ്കാരം സമ്മാനിച്ചു. കെ.വി. തമ്പി സ്മാരക സമിതി പ്രസിഡന്‍റ് പ്രഫ. മധു ഇറവങ്കര അധ്യക്ഷതവഹിച്ചു. പ്രഫ. ആർ. സുഗതൻ, ഫാ. ഡോ. മാത്യു ഡാനിയൽ, ഡോ. മോൻസി വി.ജോൺ, ബാബു ജോൺ, ജോർജ് ജേക്കബ്, തോമസ് എബ്രഹാം, പി. സജീവ് എന്നിവർ സംസാരിച്ചു. -- പടം.PTL 10 KV THAMPI പ്രഥമ കെ.വി. തമ്പി സ്മാരക പുരസ്കാരം കവി പി. രാമന് സ്മാരക സമിതി പ്രസിഡന്‍റ് പ്രഫ. മധു ഇറവങ്കര സമ്മാനിക്കുന്നു ------ പരിസ്ഥിതി ദിനാചരണം..... പത്തനംതിട്ട: ശാസ്ത്രവേദി ജില്ല കമ്മിറ്റി പരിസ്ഥിതി വാരാചരണ ഉദ്ഘാടനം പത്തനംതിട്ട സെന്‍റ് ബേസിൽ കപ്പുച്ചിൻ ആശ്രമത്തിൽ നടത്തി. കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി ജില്ല പ്രസിഡന്‍റ് സജി കെ.സൈമൺ അധ്യക്ഷതവഹിച്ചു. വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ആശ്രമം സൂപ്പരിയർ ഫാ. മാത്യു നിർവഹിച്ചു. കേരള കോൺഗ്രസ് ബി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈ നട്ടു. ജില്ല പ്രസിഡൻറ് പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജകമണ്ഡലം പ്രസിഡൻറ് സാം ജോയിക്കുട്ടി അധ്യക്ഷതവഹിച്ചു. ------------ PTL 16 JACOB കേരള കോൺഗ്രസ് ബിയുടെ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് ജില്ല പ്രസിഡൻറ് പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു ---- പരിപാടി ഇന്ന് പ്രമാടം പാറക്കടവ് ജങ്ഷൻ: റിവറൈൻ ഫീൽഡ് ഫുട്ബാൾ ടർഫ് ഉദ്ഘാടനം- 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.