ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് പത്തനംതിട്ട: ആക്ഷൻ കൗൺസിൽ ആവശ്യം. റാന്നി ഐത്തല മീമുട്ടുപാറ ചുവന്ന പ്ലാക്കൽ റിൻസ സജു (23), മകൾ എൽഹാന (ഒന്നര) എന്നിവർ ഏപ്രിൽ നാലിനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ആത്മഹത്യയാക്കി മാറ്റാൻ ശ്രമിക്കുന്നതായും ആക്ഷൻ കൗൺസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ല. ഇവരുടെ വീടിന് അടുത്തടുത്ത് വീടുകൾ ഉണ്ട്. കുഞ്ഞ് അടുക്കളയിലും റിൻസ അടുത്ത മുറിയിലുമാണ് പൊള്ളലേറ്റ് കിടന്നത്. മൃതദേഹങ്ങൾ സംസ്കരിക്കുന്നത് വരെ ആത്മഹത്യക്കുറിപ്പ് ഇല്ലായിരുന്നു. അതിന് ശേഷം കിട്ടിയതായി പൊലീസ് പറയുന്നു. അതിലെ കൈയക്ഷരം റിൻസിയുടേതല്ല. അര ലിറ്റർ മണ്ണെണ്ണ ഉപയോഗിച്ചാണ് ആത്മഹത്യയെന്നാണ് പറയുന്നത്. വീട്ടിൽ പുകയോ മറ്റ് കരിഞ്ഞ വസ്തുക്കളോ ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവി, ആന്‍റോ ആന്‍റണി എം.പി എന്നിവർക്ക് പരാതിയും നൽകി. വാർത്തസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സന്തോഷ് കൊച്ചുപറമ്പിൽ, ആർ.കെ. രമ്യ, വിജിത സോമൻ, ബീന ബിജു, റിൻസയുടെ മാതാവ് ബിന്ദു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.