അധ്യാപകൻ ഫിലിപ്​ ജോർജിനെ ആദരിച്ചു

കലഞ്ഞൂർ: കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി ആൻഡ്​ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകവൃത്തിയിൽനിന്ന്​ പ്രഥമാധ്യാപക പദവിയിലേക്ക് ഉയർത്തപ്പെട്ട ഫിലിപ് ജോർജിനെ രക്ഷാകർത്താക്കളും വിദ്യാർഥികളും ചേർന്ന്​ ആദരിച്ചു. നീണ്ട 16വർഷം ഈ സ്കൂളിൽ അധ്യാപകനായി സേവനമനുഷ്​ഠിച്ച ഫിലിപ് ജോർജ്​ സ്കൂളിനെ മികവിന്‍റെ പാതയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കാണ്​ വഹിച്ചത്​. അടുത്ത പഞ്ചായത്തിലെ ഗവ. എൻ.എം.എൽ.പിയിലേക്കാണ് അദ്ദേഹം സ്ഥാനക്കയറ്റത്തോടെ നിയമിതനാകുന്നത്​. സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പൊലീസ് ഓഫിസറായി ചുമതല വഹിച്ച ഫിലിപ് ജോർജ് വേറിട്ട പ്രവർത്തനങ്ങളിലൂടെ യൂനിറ്റിനെ ജില്ലയിൽ മുൻനിരയിലെത്തിച്ചു. 2020 വർഷം ജില്ലയിലെ ഏറ്റവും മികച്ച രക്ഷാകർതൃ സമിതിക്കുള്ള അവാർഡ് സ്കൂളിനെ തേടിയെത്തുന്നതിലും ഇദ്ദേഹംവഹിച്ച പങ്ക് വലുതാണ്. പ്രവേശനോത്സവ വേദിയിൽ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ അദ്ദേഹത്തെ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ്​ എസ്. രാജേഷ്​ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ബീന പ്രഭ, പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.പി. മണിയമ്മ എന്നിവർ സംസാരിച്ചു. ജില്ല പൊലീസ് മേധാവി സ്വപ്​നിൽ എം. മഹാജൻ സ്റ്റുഡന്‍റ്​സ്​ പൊലീസ്​ കാഡറ്റിന്‍റെ യാത്രയയപ്പിൽ ഫിലിപ് ജോർജിനെ പൊന്നാട അണിയിച്ചു. ----------- Photo ... കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവ പരിപാടിയിൽ ഫിലിപ് ജോർജിനെ കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ആദരിക്കുന്നു ------ Must '''' Must കൊടുക്കണെ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT