വെള്ളക്കെട്ട്​: റെയിൽവെ സംഘം സന്ദർശിച്ചു

തിരുവല്ല: കുറ്റൂർ, ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതകളിൽ പതിവാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതി‍ൻെറ ഭാഗമായി റെയിൽവേ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. റെയിൽവേ സീനിയർ സെക്​ഷൻ എൻജിനീയർ ജെ.ആർ. അനിൽ, ഡിവിഷനൽ സെക്​ഷൻ ഓഫിസർ കുരുവിള ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. അടുത്ത ആഴ്ചയോടെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.