തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ തിരുവല്ല താലൂക്ക് ആശുപത്രിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി നടപ്പാതയിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ആശുപത്രിപ്പടിയിലെ കുത്തനെയുള്ള ഇറക്കത്തിൽ തിങ്കളാഴ്ച പുലർച്ച ആറുമണിയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്ന് മീൻ കയറ്റിവന്ന ആലപ്പുഴ മർവ ഫിഷേഴ്സിൻെറ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. നടപ്പാതയുടെ കൈവരി തകർത്ത ലോറി സ്വകാര്യ വ്യക്തിയുടെ മതിലും ഇടിച്ചുതകർത്തു. മുൻവശത്തെ ടയർ പഞ്ചറായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ മുൻവശം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.