കെ.എസ്​.കെ.ടി.യു ബാലികാസദനത്തിലേക്ക് മാർച്ച്​ നടത്തും

പത്തനംതിട്ട: കോന്നി ബാലികാസദനത്തിലെ അന്തേവാസിയായിരുന്ന ദലിത് ബാലികയുടെ ദുരൂഹ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം​ ആവശ്യപ്പെട്ട്​ കെ.എസ്​.കെ.ടിയു നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10ന്​ ബാലികാസദനത്തിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ഒ.എസ്. അംബിക എം.എൽ.എ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി. രാധാകൃഷ്ണൻ, ജില്ല പ്രസിഡന്‍റ്​​ പി.എസ്.​ കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ, ഏരിയ പ്രസിഡന്‍റ്​​ വർഗീസ് ബേബി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.