കെ-റെയിൽ പാത ഉപേക്ഷിക്കണം

അടൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതി ഉണ്ടാക്കി നിർമിക്കാൻ പോകുന്ന കെ-റെയിൽ പാത ഉപേക്ഷിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എ. സൂരജ് പറഞ്ഞു. പള്ളിക്കൽ ചാങ്ങയിൽ കുടുംബസംഗമവും കെ-റെയിൽ വിരുദ്ധ യൂനിറ്റും ചേർന്ന് സംഘടിപ്പിച്ച ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിഷേധ ജനകീയ കൂട്ടായ്മ ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. പ്രഫ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി അംഗം ടി.ആർ. അജിത്കുമാർ, തോപ്പിൽ ഗോപകുമാർ, വിജയകുമാർ തെങ്ങമം, പരിസ്ഥിതി അസോസിയേഷൻ പ്രസിഡൻറ് കെ.ജി. രവീന്ദ്രൻ, എം.ആർ. നാരായണൻ ഉണ്ണിത്താൻ, വനിത സമിതി സംസ്ഥാന പ്രസിഡൻറ് ശരണ്യരാജ്, സന്തോഷ് പടനിലം, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ശാന്തകുമാർ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.