Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:01 AM GMT Updated On
date_range 9 Nov 2021 12:01 AM GMTകെ-റെയിൽ പാത ഉപേക്ഷിക്കണം
text_fieldsbookmark_border
അടൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതി ഉണ്ടാക്കി നിർമിക്കാൻ പോകുന്ന കെ-റെയിൽ പാത ഉപേക്ഷിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എ. സൂരജ് പറഞ്ഞു. പള്ളിക്കൽ ചാങ്ങയിൽ കുടുംബസംഗമവും കെ-റെയിൽ വിരുദ്ധ യൂനിറ്റും ചേർന്ന് സംഘടിപ്പിച്ച ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിഷേധ ജനകീയ കൂട്ടായ്മ ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. പ്രഫ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി അംഗം ടി.ആർ. അജിത്കുമാർ, തോപ്പിൽ ഗോപകുമാർ, വിജയകുമാർ തെങ്ങമം, പരിസ്ഥിതി അസോസിയേഷൻ പ്രസിഡൻറ് കെ.ജി. രവീന്ദ്രൻ, എം.ആർ. നാരായണൻ ഉണ്ണിത്താൻ, വനിത സമിതി സംസ്ഥാന പ്രസിഡൻറ് ശരണ്യരാജ്, സന്തോഷ് പടനിലം, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ശാന്തകുമാർ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story