റാന്നി: ഓടനിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയതുമൂലം ദുരിതത്തിലായി വ്യാപാരികളും നാട്ടുകാരും. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണത്തിന് എടുത്ത ഓടയാണ് പാതിവഴി നിർത്തിയത്. റാന്നി ബ്ലോക്കുപടിക്കും വൈക്കത്തിനും ഇടയിലാണ് സംഭവം. ഇവിടെ വെള്ളം കെട്ടി കൊതുകുകള്‍ പെരുകുകയാണ്. വലിയ ബുദ്ധിമുട്ട് നേരിടുന്നതായി സമീപവാസികള്‍ പറഞ്ഞു. ഓട നിര്‍മാണം പാതിയില്‍ നിര്‍ത്തിയത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലാണ്. ബ്ലോക്കുപടി ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഇവിടെ കെട്ടിക്കിടക്കുകയാണ്. വീടുകളിലെയും സ്ഥാപനങ്ങളുടെയും അടക്കമുള്ള മാലിന്യങ്ങളാണ് ഒഴുകിയെത്തുന്നത്. ഇതുമൂലം പ്രദേശം ദുര്‍ഗന്ധപൂരിതമായി. ഓടനിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലേ കലുങ്കിലൂടെ വെള്ളം തോട്ടിലേക്ക് വിടാനാവൂ. അടിയന്തരമായി ഓട നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. Ptl rni_ 3 oda ഫോട്ടോ: റാന്നി ബ്ലോക്കുപടിക്കും വൈക്കത്തിനും മധ്യേ വ്യാപാര സ്ഥാപനത്തിന് മുന്നിൽ ഓടനിർമാണം അവസാനിപ്പിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.