റാന്നി: ഉതിമൂട്ടിൽ കൃഷിയിടത്തിൽ നാശംവിതച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഉതിമൂട്-കുമ്പളാംപൊയ്ക മേഖലയിൽ വ്യാപകമായി കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതായി കര്‍ഷകരുടെ പരാതിയെത്തുടർന്നാണ് നടപടി. തിരച്ചിൽ നടത്തിയ റാന്നി വനംവകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് വെടിവെച്ച് കൊന്നത്. രാത്രി വൈകി സ്ഥലത്ത് നിരീക്ഷണം നടത്തിവരവേ ഉതിമൂട്-കുമ്പളാംപൊയ്ക റോഡരികിൽ കൃഷിയിടം നശിപ്പിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സംഘത്തോടൊപ്പമുണ്ടായിരുന്ന ഷാലോൺ പനവേലിൽ പന്നിയെ വകവരുത്തുകയായിരുന്നു. വനംവകുപ്പ് റാന്നി റേഞ്ച് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ച് ജഡം മറവുചെയ്തു. Ptl rni - 2 shoot ഫോട്ടോ: ഉതിമൂടിന് സമീപം കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചിട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.