പത്തനംതിട്ട: കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനൊപ്പം സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാൻ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാലാവകാശ സംരക്ഷണ കമീഷന്‍ ജില്ലതല കര്‍ത്തവ്യവാഹകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ അംഗം റെനി ആൻറണി, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ നിതദാസ് തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്്ടപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് സംസ്ഥാന ധനസഹായത്തിന് അര്‍ഹരായ രണ്ട് കുട്ടികള്‍ക്ക് പോസ്റ്റ് ഓഫിസ് അക്കൗണ്ട് ആരംഭിച്ചതിൻെറ പാസ്ബുക്ക് സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാൻ കെ.വി. മനോജ് കുമാര്‍, കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. കലക്ടറാണ് രക്ഷാകര്‍ത്താവ്. ചിത്രം PTL 14 BALAVAKASAM ബാലാവകാശ സംരക്ഷണ കമീഷന്‍ ജില്ലതല കര്‍ത്തവ്യവാഹകരുടെ യോഗം സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയർമാൻ കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.