കോന്നി: ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂർക്കളം ഗവ. എൽ.പി സ്കൂളിനെ ഉന്നത നിലവാരത്തിലാക്കാൻ 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻെറ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ നിർമാണത്തിന് തുക അനുവദിപ്പിച്ച് ഭരണാനുമതി നൽകിയതെന്നും എം.എൽ.എ പറഞ്ഞു. 93 വർഷം പഴക്കമുള്ള സ്കൂൾ യതി വിദ്യാഭ്യാസം ചെയ്ത സ്ഥാപനം എന്ന നിലയിൽ പ്രശസ്തവുമാണ്. ആ പ്രാധാന്യം മനസ്സിലാക്കി സ്കൂളിനെ ആധുനികവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ജനങ്ങൾ കാൽനൂറ്റാണ്ടായി ആവശ്യമുയർത്തി വരുകയായിരുന്നു. നിലവിലുള്ള കെട്ടിടം ഉപയോഗക്ഷമമല്ലെന്നുകാട്ടി പൊതുമരാമത്ത് കെട്ടിടവിഭാഗം റിപ്പോർട്ടും നൽകിയിരുന്നു. യതിയുടെ സ്കൂൾ എന്ന സ്മരണ നിലനിർത്തിയായിരിക്കും സ്കൂളിൻെറ വികസനമെന്ന് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണച്ചുമതല. കരാർ നൽകുന്നതിനടക്കമുള്ള നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി നിർമാണം നടത്തി സ്കൂളിനെ മാതൃക സ്ഥാപനമാക്കി മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.