സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

തിരുവല്ല: പട്ടികജാതി-വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കേരള സ്​റ്റേറ്റ് റൂട്രോണിക്‌സി​ൻെറ സര്‍ക്കാര്‍ അംഗീകൃത . പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, കമ്പ്യൂട്ടര്‍ ടി.ടി.സി, പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഓട്ടോകാഡ്, വെബ് ഡിസൈനിങ്​, ഡേറ്റ എന്‍ട്രി ഓപറേറ്റര്‍, ഡിപ്ലോമ ഇന്‍ ഡി.ടി.പി കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാം. കോഴ്‌സ് മെറ്റീരിയല്‍സും പരീക്ഷഫീസും സൗജന്യം. കുറഞ്ഞ യോഗ്യത: എസ്.എസ്.എല്‍.സി. ഡിസംബര്‍ ആറിനാണ് അഭിമുഖം. ഫോണ്‍: 7558901215, 9447565237 ................... കാലിത്തീറ്റ വിതരണം തിരുവല്ല: വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന പെരിങ്ങര പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്തൻ ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുഭദ്ര രാജൻ അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ശാന്തമ്മ ആർ.നായർ, ഡോ. റൂൺ മറിയം മത്തായി, ലൈഫ് സ്​റ്റോക് ഇൻസ്‌പെക്ടർ ഷൈജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT