പന്തളം: കെ.എസ്.ആര്.ടി.സി സര്‍വിസ് പന്തളത്തുനിന്ന് വൈകുന്നേരങ്ങളില്‍ സ്ഥിരമായി മുടങ്ങുന്നത് വിദ്യാർഥികളുള്‍പ്പെടെയുള്ള യാത്രക്കാരെ വലക്കുന്നു. അടൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നശേഷം വിദ്യാർഥികള്‍ക്ക് അടൂരില്‍നിന്ന് പന്തളത്തേക്കും തിരിച്ചും യാത്രചെയ്യാന്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രമാണുള്ളത്. വൈകീട്ട് മൂന്നിനുശേഷം ഈ റൂട്ടില്‍ ഓര്‍ഡിനറി ബസുകള്‍ ഇല്ല. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയും കൂടിയായതോടെ വിദ്യാർഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഓഫിസുകള്‍, സ്ഥാപനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെയും ബസുകളുടെ കുറവ് വലക്കുന്നുണ്ട്. കോവിഡ് കാരണം നിര്‍ത്തിവെച്ച സ്വകാര്യ ബസ് സർവിസുകള്‍ പൂര്‍ണതോതില്‍ പന്തളത്തുനിന്ന് പുനരാരംഭിച്ചിട്ടില്ല. ഇതും തിരക്ക് വർധിപ്പിക്കുന്നുണ്ട്. ഫോട്ടോ .. എം.സി റോഡിൽ അടൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾ കാത്തുനിൽക്കുന്ന യാത്രക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.