അമിതഭാരം: വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിച്ചു

പത്തനംതിട്ട: അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (എൻഫോഴ്സ്മൻെറ്) അറിയിച്ചു. ഇത്തരം വാഹനങ്ങളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. വാഹന ഉടമയുടെമേലും ഡ്രൈവറുടെമേലും പ്രത്യേകം പ്രത്യേകം പിഴ ചുമത്തുന്നതിന് പുറമേയാണിതെന്നും ഓഫിസർ അറിയിച്ചു. കുറഞ്ഞത് 10,000 രൂപ വീതമാണ് പിഴ. പിഴയടച്ചില്ലെങ്കിൽ കോടതിയിലേക്ക് കൈമാറും. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ആയതിനാൽ പിഴ ഭാരത്തിനനുസരിച്ച് 20,000 രൂപ മുതൽ മുകളിലേക്കായിരിക്കും. ജില്ലയിലെ എല്ലാ റോഡുകളിലും രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് മൂന്ന് മുതൽ 4.30 വരെയും ടിപ്പർ സംവിധാനമുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇത് തെറ്റിച്ചാൽ 20,000 രൂപയാണ് പിഴ. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവരടക്കം ഹെൽമറ്റ് ധരിക്കണം. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിഴക്ക് പുറമേ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതിനെതിരെ എടുത്ത കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മഴക്കാലത്ത് അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ അമിതവേഗത, ഓവർടേക്കിങ് നിരോധിച്ചിരിക്കുന്ന വളവുകളിൽ നിയമം ലംഘിച്ചാൽ കേസെടുക്കുമെന്നും ആർ.ടി.ഒ (എൻഫോഴ്സ്മൻെറ്) കെ. ഹരികൃഷ്ണൻ പറഞ്ഞു. ........................... 'ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രീകൃത നിയന്ത്രണം ദോഷം ചെയ്യും' പത്തനംതിട്ട: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രീകൃത നിയന്ത്രണം ദോഷം ചെയ്യുമെന്നും രാഷ്്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന ശൈലി മാറ്റണമെന്നും ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രഫ. ഡോ. ബർട്ടൺ ക്ലീറ്റസ് പറഞ്ഞു. കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയം-2020' വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നതിന് മുമ്പ് കേരള സർക്കാറുമായും അക്കാദമിക് മേഖലയുമായും ചർച്ച ചെയ്യണമെന്ന് ഉദ്ഘാടനം ചെയ്ത അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. വേദി പ്രസിഡൻറ്​ ഡോ. വർഗീസ് പേരയിൽ അധ്യക്ഷതവഹിച്ചു. പാലാ സൻെറ്​ തോമസ് ബി.എഡ് കോളജ് പ്രിൻസിപ്പൽ ഡോ. ടി.സി. തങ്കച്ചൻ, ചങ്ങനാശ്ശേരി എസ്.ബി കോളജ് പ്രഫ. ഡോ. ബിൻസ് എം.മാത്യു, പാല ബ്രില്ല്യൻറ്​ സ്​റ്റഡി സൻെറർ മാത്തമാറ്റിക്സ് വകുപ്പ് മേധാവി ഡോ. റോയി തോമസ്, കെ.എസ്.സി സംസ്ഥാന പ്രസിഡൻറ്​ ടോബി തൈപ്പറമ്പിൽ, ജയ്പൂർ ലക്ഷ്മിപദ് യൂനിവേഴ്സിറ്റി പ്രഫ. ഡോ. മിലിന്ദ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT