പത്തനംതിട്ട: കോവിഡിനെതിരെ രണ്ടാംഡോസ് വാക്സിനേഷന്‍ ചിലര്‍ വിമുഖത കാണിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി പറഞ്ഞു. ഇത് കോവിഡ് വ്യാപനം തടയുന്നതില്‍ ജില്ല കൈവരിച്ച നേട്ടം ഇല്ലാതാക്കാനിടയാക്കും. ജില്ലയില്‍ രണ്ടാം ഡോസ് വാക്സിനേഷൻെറ കവറേജ് കൂട്ടുന്നതിൻെറ ഭാഗമായി കോവിഡ് വാക്സിനേഷന്‍ ആഴ്ചയില്‍ ബുധന്‍, ഞായര്‍ ദിവസങ്ങള്‍ ഒഴികെ എല്ലാദിവസവും നടത്തും. രണ്ടാം ഡോസ് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ജില്ലയില 63 സർക്കാർ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഈമാസം 29 മുതല്‍ ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും അതത് പഞ്ചായത്തിലെ കോവിഡ് വാക്സിനേഷന്‍ സൻെററുകളിലെത്തിയും വാക്സിന്‍ സ്വീകരിക്കാം. രണ്ടാംഡോസ് വാക്സിന്‍ സ്വീകരിക്കുന്നതിന് സമയം കഴിഞ്ഞ എല്ലാവരും ഡിസംബര്‍ ഒന്നിന് മുമ്പ് തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നും കോവിഡ് വാക്സിനേഷനുമായി എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ................................... ഹോസ്്റ്റല്‍ വാര്‍ഡന്‍ നിയമനം പത്തനംതിട്ട: ജില്ല ട്രൈബല്‍ ഡെവലപ്മൻെറ് ഓഫിസിൻെറ നിയന്ത്രണത്തിലുള്ള ചിറ്റാര്‍ പ്രീമെട്രിക് ഹോസ്്റ്റലില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ കൂടിക്കാഴ്ച ഡിസംബര്‍ മൂന്നിന് രാവിലെ 11ന് റാന്നി ജില്ല ട്രൈബല്‍ ഡെവലപ്മൻെറ് ഓഫിസില്‍ നടത്തും. പ്ലസ് ടു പാസായ പട്ടികവര്‍ഗ യുവതികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഡിഗ്രി, ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 18-41. ................... സായുധസേനാ പതാകനിധി സമാഹരണം പത്തനംതട്ട: സായുധസേനാ പതാക ദിനത്തിൻെറ ഭാഗമായി ജില്ലതല പതാകനിധി സമാഹരണത്തിൻെറ ഉദ്ഘാടനം പത്തനംതിട്ട ജില്ല സൈനിക ക്ഷേമ ഓഫിസിൻെറ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡൻറ് ലഫ്. കേണല്‍ വി.കെ. മാത്യു (റിട്ട) അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.