ചിറയ്ക്കാട്ട് ആദിശങ്കരൻ ചെരിഞ്ഞു

പൊൻകുന്നം: മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തുകളിൽ സ്ഥിരസാന്നിധ്യമായിരുന്ന ആന . ഇളമ്പള്ളി ചിറയ്ക്കാട്ടു കുടുംബവകയായിരുന്നു ആദിശങ്കരൻ. 15 വർഷമായി ഇളമ്പള്ളിയിലുള്ള കൊമ്പൻ ഇളങ്ങുളം ശാസ്താക്ഷേത്രത്തിലെ ഗജരാജസംഗമം, ഇളമ്പള്ളി ശാസ്താക്ഷേത്രത്തിലെ പകൽപ്പൂരം എന്നിവയിലെല്ലാം സ്ഥിരമായി പങ്കെടുത്തിരുന്ന ഗജവീരനാണ്. 50 വയസ്സോളം പ്രായമാണ് കരുതുന്നത്. ശനിയാഴ്​ച രാവിലെ പോസ്​റ്റ്​ മോർട്ടത്തിന് ശേഷം മറവുചെയ്യും. ചിറയ്ക്കാട്ട് അയ്യപ്പൻ എന്ന മറ്റൊരു കൊമ്പൻകൂടിയുണ്ട് ഈ കുടുംബത്തിൽ. ആനയുടമകളായ കുടുംബാംഗങ്ങൾ തന്നെയായിരുന്നു ആനകളുടെ പ്രധാന പാപ്പാന്മാർ. സഹോദരങ്ങളായ ഗോപിനാഥൻ നായർ, വിജയകുമാർ, പ്രസന്നകുമാർ, മോഹൻലാൽ, മനോജ് എന്നിവരുടെയെല്ലാം പ്രിയപ്പെട്ട കൊമ്പനാണ് ആദിശങ്കരൻ. മോഹൻലാലായിരുന്നു ആദിശങ്കരനെ പരിപാലിച്ചിരുന്നത്. വെള്ളിയാഴ്​ച രാവിലെ മുതൽ ക്ഷീണിതനായി തീറ്റയെടുക്കാതെ വന്ന കൊമ്പന് ഡ്രിപ്പിടുകയും പരിചരണം നൽകുകയും ചെയ്‌തെങ്കിലും വൈകീ​ട്ടോടെ ചെരിയുകയായിരുന്നു. വെറ്ററിനറി സർജൻ ഡോ. ബിനു ഗോപിനാഥാണ് പരിചരിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ എഴുന്നള്ളത്തുകളില്ലാതെ ചിറയ്ക്കാട്ട് പറമ്പിൽ തളച്ചിരിക്കുകയായിരുന്നു ആദിശങ്കരനെ. കോവിഡ് കാലം തുടങ്ങിയപ്പോൾ മുതൽ എഴുന്നള്ളത്തുകളും മറ്റുപണികളുമില്ലാതെ ആനത്തറിയിൽ വിശ്രമത്തിലായിരുന്നു ആദിശങ്കരൻ. രാവിലെ മുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. തീറ്റയെടുക്കാൻ അഴിച്ചുകൊണ്ടുപോയെങ്കിലും വിമുഖത കാട്ടി. KTL VZR 7 Elephant Death ചിത്രവിവരണം ചിറയ്ക്കാട്ട് ആദിശങ്കരനൊപ്പം മോഹൻലാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.