Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:06 AM GMT Updated On
date_range 18 Dec 2021 12:06 AM GMTചിറയ്ക്കാട്ട് ആദിശങ്കരൻ ചെരിഞ്ഞു
text_fieldsbookmark_border
പൊൻകുന്നം: മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തുകളിൽ സ്ഥിരസാന്നിധ്യമായിരുന്ന ആന . ഇളമ്പള്ളി ചിറയ്ക്കാട്ടു കുടുംബവകയായിരുന്നു ആദിശങ്കരൻ. 15 വർഷമായി ഇളമ്പള്ളിയിലുള്ള കൊമ്പൻ ഇളങ്ങുളം ശാസ്താക്ഷേത്രത്തിലെ ഗജരാജസംഗമം, ഇളമ്പള്ളി ശാസ്താക്ഷേത്രത്തിലെ പകൽപ്പൂരം എന്നിവയിലെല്ലാം സ്ഥിരമായി പങ്കെടുത്തിരുന്ന ഗജവീരനാണ്. 50 വയസ്സോളം പ്രായമാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം മറവുചെയ്യും. ചിറയ്ക്കാട്ട് അയ്യപ്പൻ എന്ന മറ്റൊരു കൊമ്പൻകൂടിയുണ്ട് ഈ കുടുംബത്തിൽ. ആനയുടമകളായ കുടുംബാംഗങ്ങൾ തന്നെയായിരുന്നു ആനകളുടെ പ്രധാന പാപ്പാന്മാർ. സഹോദരങ്ങളായ ഗോപിനാഥൻ നായർ, വിജയകുമാർ, പ്രസന്നകുമാർ, മോഹൻലാൽ, മനോജ് എന്നിവരുടെയെല്ലാം പ്രിയപ്പെട്ട കൊമ്പനാണ് ആദിശങ്കരൻ. മോഹൻലാലായിരുന്നു ആദിശങ്കരനെ പരിപാലിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ ക്ഷീണിതനായി തീറ്റയെടുക്കാതെ വന്ന കൊമ്പന് ഡ്രിപ്പിടുകയും പരിചരണം നൽകുകയും ചെയ്‌തെങ്കിലും വൈകീട്ടോടെ ചെരിയുകയായിരുന്നു. വെറ്ററിനറി സർജൻ ഡോ. ബിനു ഗോപിനാഥാണ് പരിചരിച്ചത്. കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ എഴുന്നള്ളത്തുകളില്ലാതെ ചിറയ്ക്കാട്ട് പറമ്പിൽ തളച്ചിരിക്കുകയായിരുന്നു ആദിശങ്കരനെ. കോവിഡ് കാലം തുടങ്ങിയപ്പോൾ മുതൽ എഴുന്നള്ളത്തുകളും മറ്റുപണികളുമില്ലാതെ ആനത്തറിയിൽ വിശ്രമത്തിലായിരുന്നു ആദിശങ്കരൻ. രാവിലെ മുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. തീറ്റയെടുക്കാൻ അഴിച്ചുകൊണ്ടുപോയെങ്കിലും വിമുഖത കാട്ടി. KTL VZR 7 Elephant Death ചിത്രവിവരണം ചിറയ്ക്കാട്ട് ആദിശങ്കരനൊപ്പം മോഹൻലാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story