തിരുവല്ല: വ്യവസായ വാണിജ്യ വകുപ്പിൻെറ നേതൃത്വത്തിൽ ഊർജിത വ്യവസായവത്കരണ പദ്ധതിയുടെ ഭാഗമായി തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളുടെ നിക്ഷേപക സംഗമം നടത്തി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല വ്യവസായ ഓഫിസർ സ്വപ്‌ന ദാസ് അധ്യക്ഷതവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രലേഖ, ജില്ല വ്യവസായ കേന്ദ്രം മാനേജർ സി.ജി. മിനിമോൾ, മോർലി ജോസഫ്, സുഭാഷ്, സുജിത എന്നിവർ സംസാരിച്ചു. ............................. പെൻഷൻ ദിനാചരണം തിരുവല്ല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ തിരുവല്ല യൂനിറ്റ് പെൻഷൻ ദിനാചരണം നടത്തി. പ്രസിഡൻറ് ഡി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.സി. ബാബു, സംസ്ഥാന സെക്രട്ടറി പി. ഷംസുദ്ദീൻ, സി.പി. മൂസാൻ, സി.ഐ.ടി.യു യൂനിറ്റ് പ്രസിഡൻറ് പി.കെ. രവീന്ദ്രൻ, ബി.എം.എസ് ജില്ല വൈസ് പ്രസിഡൻറ് പ്രേംലാൽ, കെ.എസ്. വിജയൻപിള്ള, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ................................ പരിപാടികൾ ഇന്ന് മുത്തൂർ എൽ.പി സ്‌കൂൾ ഓഡിറ്റോറിയം: ചാലക്കുഴി മുത്തൂർ കൈതവന കിഴക്കേതിൽ കുടുംബയോഗം ട്രസ്റ്റ് വാർഷിക പൊതുയോഗം -രാവിലെ 10.30 തിരുവല്ല വെൺപാല കദളിമംഗലം ദേവീക്ഷേത്രം: ഭാഗവത സപ്താഹയജ്ഞവും താലപ്പൊലി മഹോത്സവവും അഖണ്ഡനാമജപയജ്ഞം -6.00 തിരുവല്ല കിഴക്കുംമുറി നെന്മേലിക്കാവ് ദേവി ക്ഷേത്രം: ധനുമാസ തിരുവാതിര, ഗുരു ശ്യാമള കുമാരിയുടെ ശിഷ്യരുടെ അരങ്ങേറ്റം -രാത്രി 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.