ശബരിമലയിൽ ശുചീകരണ വഴിപാട് പദ്ധതി ആരംഭിച്ചു

പമ്പ: ശബരിമലയുടെ ശുചീകരണവും വഴിപാടി​ൻെറ ഭാഗമാക്കി മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ കെ. അനന്തഗോപന്‍ പറഞ്ഞു. ജില്ല ഭരണകേന്ദ്രവും ഹരിത കേരള മിഷനും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഫെഡറല്‍ ബാങ്കി​ൻെറ സഹായത്തോടെ നടത്തുന്ന 'ശുചീകരണ വഴിപാട്' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധി സേനാംഗങ്ങളുമായി ചേര്‍ന്ന് പമ്പയില്‍ അയ്യപ്പ​ൻെറ പൂങ്കാവനം ശുചിയാക്കുന്നതിന് തീര്‍ഥാടകര്‍ക്കും അവസരം നല്‍കുന്നതാണ് ശുചീകരണ വഴിപാട് പദ്ധതി. സ്വച്ഛം ഹരിതം ശബരിമലയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന തീര്‍ഥാടകര്‍ക്ക് തുളസിച്ചെടി സൗജന്യമായി നല്‍കും. പമ്പയില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ നടുന്ന തുളസിച്ചെടികള്‍കൊണ്ട് തുളസീവനം സൃഷ്​ടിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ പമ്പയില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് സന്നിധാനത്തേക്കും വ്യാപിപ്പിക്കും. ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍, ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ആര്‍. രാജേഷ്, പമ്പ സ്‌പെഷല്‍ ഓഫിസര്‍ അജിത് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പ എ.ഇ ഗോപകുമാര്‍, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് റീജനല്‍ ഹെഡ് പി.എ. ജോയി, പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് സിറോഷ് ജോണ്‍, പമ്പ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് എ.വി. ജോസ്, വിശുദ്ധി സേന ലീഡര്‍ കെ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 10 ANANDAN PAMPA ശുചീകരണ വഴിപാട്​ പദ്ധതി പമ്പയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.