ജിയോളജി വകുപ്പ് ഫയല്‍ തീര്‍പ്പാക്കുന്നു

പത്തനംതിട്ട: കെട്ടിട നിര്‍മാണ ഭാഗമായി മണ്ണ് നീക്കുന്നതിനുള്ള അനുമതിക്കായി മൈനിങ്​ ആൻഡ്​ ജിയോളജി വകുപ്പിന്‍റെ പത്തനംതിട്ട ജില്ല കാര്യാലയത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ സ്ഥലപരിശോധന നടത്തി തീര്‍പ്പ് കല്‍പിക്കുന്നതിന് മൂന്ന് സ്‌ക്വാഡ്​ രൂപവത്​കരിച്ചു. ഈ സ്‌ക്വാഡുകള്‍ ഈ മാസം 14 മുതല്‍ 19 വരെ വിവിധ താലൂക്കുകളില്‍ അപേക്ഷാസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ല ജിയളോജിസ്റ്റ് അറിയിച്ചു. ഗതാഗത നിയന്ത്രണം പത്തനംതിട്ട: നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡില്‍ ശനിയാഴ്ച​ മുതൽ ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. പത്തനംതിട്ട: സെന്‍റ​ പീറ്റേഴ്സ് ജങ്​ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ശനിയാഴ്ച​ മുതൽ ഒരു മാസത്തേക്ക് ഈ ഭാഗത്തെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. സ്റ്റേഡിയം ജങ്​ഷനില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ ഹൈമാസ്റ്റ് ലൈറ്റ് ചുറ്റി കലക്ടറേറ്റ് ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ഇലക്​ട്രീഷൻമാര്‍ക്കായുള്ള രണ്ടു ദിവസത്തെ പ്രത്യേക സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കുന്ന മുന്‍ഗണനാക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അപേക്ഷകന്‍റെ പ്രായം കുറഞ്ഞത് 18 മുതല്‍ 60 വരെ ആയിരിക്കണം. പത്താം ക്ലാസും ഇലക്​ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്‍റിസ്/ ഇലക്​ട്രീഷന്‍ ട്രേഡില്‍ ഐ.ടി.ഐ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അനെര്‍ട്ടിന്‍റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 സന്ദര്‍ശിച്ച് നിര്‍ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്ത്​ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119431.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.