Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:05 AM GMT Updated On
date_range 12 Feb 2022 12:05 AM GMTജിയോളജി വകുപ്പ് ഫയല്‍ തീര്‍പ്പാക്കുന്നു
text_fieldsbookmark_border
പത്തനംതിട്ട: കെട്ടിട നിര്‍മാണ ഭാഗമായി മണ്ണ് നീക്കുന്നതിനുള്ള അനുമതിക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്‍റെ പത്തനംതിട്ട ജില്ല കാര്യാലയത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ സ്ഥലപരിശോധന നടത്തി തീര്‍പ്പ് കല്‍പിക്കുന്നതിന് മൂന്ന് സ്‌ക്വാഡ് രൂപവത്കരിച്ചു. ഈ സ്‌ക്വാഡുകള്‍ ഈ മാസം 14 മുതല്‍ 19 വരെ വിവിധ താലൂക്കുകളില്‍ അപേക്ഷാസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ല ജിയളോജിസ്റ്റ് അറിയിച്ചു. ഗതാഗത നിയന്ത്രണം പത്തനംതിട്ട: നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡില്‍ ശനിയാഴ്ച മുതൽ ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. പത്തനംതിട്ട: സെന്‍റ പീറ്റേഴ്സ് ജങ്ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ശനിയാഴ്ച മുതൽ ഒരു മാസത്തേക്ക് ഈ ഭാഗത്തെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. സ്റ്റേഡിയം ജങ്ഷനില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഹൈമാസ്റ്റ് ലൈറ്റ് ചുറ്റി കലക്ടറേറ്റ് ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ഇലക്ട്രീഷൻമാര്ക്കായുള്ള രണ്ടു ദിവസത്തെ പ്രത്യേക സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കുന്ന മുന്‍ഗണനാക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അപേക്ഷകന്‍റെ പ്രായം കുറഞ്ഞത് 18 മുതല്‍ 60 വരെ ആയിരിക്കണം. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്‍റിസ്/ ഇലക്ട്രീഷന്‍ ട്രേഡില്‍ ഐ.ടി.ഐ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അനെര്‍ട്ടിന്‍റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 സന്ദര്‍ശിച്ച് നിര്‍ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119431.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story